*ഒറ്റവായനയിൽ തീരാത്തത്.*
(മിനിക്കഥ)
"മനുഷ്യരുടെ പാപങ്ങൾ സ്വയം ഏറ്റുവാങ്ങി കുരിശിലേറിയ അങ്ങയേ ഞാൻ സ്മരിക്കുന്നു...
പാപം ചെയ്യാത്തവരായി ആരാനുള്ളത്..?
ഞാനും ഒരു പാപി ആണ്..."
അവന്റെ ഡയറിയുടെ ആദ്യ പേജിലേ വരികളായിരുന്നു അത്.
എന്തുകൊണ്ടായിരിക്കും അവൻ ഇങ്ങനെ എഴുതിയത്..?
ഒരുപാട് ആലോചിച്ചിട്ടും അതിനുള്ള ഉത്തരം എനിക്ക് കിട്ടിയില്ല..
അവൻ എങ്ങനെ പാപി ആയി..?
എനിക്ക് അറിയാവുന്ന അവന് എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളു... പക്ഷെ, തിരിച്ചു കിട്ടുന്ന സ്നേഹത്തിൽ അവൻ അടിമയായിമാറുകയായിരുന്നു..
ഈ ലോകത്ത് ആദ്യം നീ സ്നേഹിക്കേണ്ടത് നിന്നെ തന്നെ ആണ് എന്ന് ഞാൻ പലയാവർത്തി പറഞ്ഞിട്ടുണ്ട്..
പക്ഷെ......
ആ ഡയറി മുഴുവനായി വായിക്കാൻ എനിക്ക് മണിക്കൂറുകൾ മതിയായിരുന്നു...
പക്ഷെ, ഇപ്പോൾ എന്റെ മനസ്സിലെ ഭാരം ഇല്ലാതാവാനും ആ വരികൾ മറന്നുപോകാനും ഈ ജന്മം മതിയാവുമെന്ന് എനിക്ക് തോന്നുന്നില്ല...
അവൻ ചെയ്ത പാപത്തിന്റെ പിന്നിൽ, അവൻ ഏറ്റുവാങ്ങിയ സ്നേഹവും സന്തോഷവും നോവും ചതിയും വഞ്ചനയും കൂടി കലർന്ന ഒരു കഥയും ഉണ്ടായിരുന്നു...
__ഭാവന ഭരതൻ
കുഞ്ഞിമംഗലം.
story
SHARE THIS ARTICLE