കഥ
ചിരിക്കുന്ന പൂക്കൾ
ഒരു കൊച്ചു പൂമ്പാറ്റ
ഒരു പൂവിൽ തേൻ കുടിക്കുകയായിരുന്നു.
തന്റെ കൊമ്പ് വച്ച്
അവൾ അതെല്ലാം ആഞ്ഞ് വലിച്ചു.
കുടിക്കുന്തോറും
പൂവ് ചിരിക്കാൻ തുടങ്ങി.
പൂവിന്റെ ചിരി കണ്ടപ്പോൾ
പൂമ്പാറ്റയ്ക്ക് ദേഷ്യം വന്നു.
"ഇനി നീ ചിരിച്ചാലുണ്ടല്ലോ!
അവൾ
തന്റെ കൊമ്പ് ഒന്നു കൂടി അമർത്തി.
പൂവ് പൊട്ടിച്ചിരിക്കാൻ തുടങ്ങി!
"ആഹാ! നിൻ്റെ അഹങ്കാരം
ഇന്നു തീർക്കും!"
എന്ന് മൂളി കൊണ്ട്
പൂമ്പാറ്റ പറന്നു പോയി.
അവൾ കൂട്ടുകാരെ വിളിച്ചു.
"ഒന്നാനാം കുന്നിൽ
അഹങ്കാരികളായ കുറെ പൂക്കളുണ്ട്
എനിക്ക് നേരെ അവ ചിരിച്ചു
"അവൻമാർ ഞങ്ങളെ കളിയാക്കാറുണ്ട്,"
കൂട്ടുകാരും പറഞ്ഞു.
"അവരെ നമ്മൾ പാഠം പഠിപ്പിക്കണം!"
പൂമ്പാറ്റകൾ വരി വരിയായി
ഒന്നാനാം കുന്നിലേക്ക് പറന്നു.
ഓരോ പൂവിലും
ഓരോരുത്തരും കൊമ്പ് താഴ്ത്തി
തേൻ നുകർന്നു
പൂക്കൾ വീണ്ടും ചിരിക്കാൻ തുടങ്ങി.
ചിരിച്ചു ചിരിച്ചു
പൂമ്പാറ്റകളുടെ കൊമ്പുകൾ
താഴ്ത്തിച്ചു.
പൊട്ടിച്ചിരികൾ
കുന്നാകെ മുഴങ്ങി.
അത് കണ്ട പൂമ്പാറ്റകൾ
വിചാരിച്ചു:
"ഈ ചിരി എന്തിനു?"
അവർ ചോദിച്ചു:
"എന്താണ് ഇങ്ങനെ ചിരിക്കുന്നത്?"
പൂക്കൾ പറഞ്ഞു:
"നിങ്ങളെ പോലെ മനോഹരികൾ
പറന്ന് വരുമ്പോൾ,
ഞങ്ങൾ സന്തോഷത്താൽ
നൃത്തം ചെയ്യുന്നു.
നിങ്ങളുടെ
ഓരോ വരവിനും
ഈ കുന്ന്
പൂക്കാലമായി മാറുന്നു.
അവരുടെ വാക്കുകൾ കേട്ടപ്പോൾ
പൂമ്പാറ്റകൾക്ക് സങ്കടമായി.
അവരെ മനപ്പൂർവ്വം വേദനിപ്പിച്ചതിൽ
പൂമ്പാറ്റകൾ
സങ്കട പ്പെട്ടു.
അന്നുമുതൽ
പൂമ്പാറ്റകൾക്ക്
പൂക്കളുടെ ചിരിയിൽ
ദേഷ്യമില്ലാതായി.
ഇപ്പോൾ
പൂക്കളും പൂമ്പാറ്റകളും ചേർന്ന്
ഒന്നാനാം കുന്നിൽ
നിത്യവും ഉത്സവമാണ്.
പൗർണമി വിനോദ്
story
SHARE THIS ARTICLE