കവിത
ശാന്തം
--------
ശാന്തമെന്ന്
തോന്നുമാ പുഴയുടെ
ഉദരത്തില്‍ ഊര്‍ന്നിറങ്ങും
ചെറുകൃമികളുടെ കൂട്ടമുണ്ട്,
പിന്നെയോ?
അടിത്താഴ്ചയില്‍
കടന്നലുകള്‍ കുറുകും
ചെറുപായല്‍ പടര്‍പ്പില്‍
കുരുങ്ങിയൊടുങ്ങും
ജീവനുകളുണ്ട്,
ചിത്രക്കൂടിനുള്ളിലെ
മയില്‍പ്പീലിത്തുണ്ടും
കുന്നിക്കുരുവും
ശംഖും വെള്ളാരംകല്ലുകളും
ചൊല്ലി മറന്ന
കിനാവുകളുമായി
ഇന്നും പുഴയൊഴുകുന്നു
ശാന്തമായി
നിഥിന്‍കുമാര്‍ ജെ
peoms
SHARE THIS ARTICLE