,,,
കവിത
കർക്കിടകത്തിൻ രോദനം
“ കള്ളക്കർക്കിടക”മെന്ന് പേരു
വിളിക്കുന്നെന്ന് ചൊല്ലി
കണ്ണീരൊഴുക്ക് നിർത്താതെ
കേഴുകയാണിപ്പോഴും മുന്നിൽ
മുക്കുറ്റി നെറ്റിയിൽ തൊടാനും
ദശപുഷ്പങ്ങളെ തലോടാനും
“രാമാ”നുജൻമാരെ വണങ്ങാനും
കർക്കിടകം വരേണ്ടതല്ലയോ
രാമായണ പാരായണത്താൽ
കാമക്രോധാദികളെയകറ്റാനും
മർത്ത്യമനസ്സിനെ ശുദ്ധമാക്കാനും
കർക്കിടകം തന്നെ വരേണ്ടതല്ലേ
“മുടി” തൊട്ട് പുൽനാമ്പു വരെ
കഴുകിത്തുടച്ച് വൃത്തിയാക്കാനും
നിളയെ കവിഞ്ഞൊഴുക്കാനും
നീർകൊണ്ടു സംഭരണി നിറയാനും
“കർക്കിടക കഞ്ഞി”യിൽ മേനി കാക്കാനും
മലയാളിക്കു ചിങ്ങത്തെ കാത്തിരിക്കാനും
കർക്കിടകം തന്നെ വരേണ്ടതല്ലേ എന്നിട്ടും
“കള്ള”കർക്കിടകമായതെന്തേ, ഞാൻ.
( മേരി തോമസ്)
peoms
SHARE THIS ARTICLE