കവിത
രാത്രി വണ്ടി
രാത്രിവണ്ടി നഗര ഗ്രാമ ചന്തങ്ങളെ
തലോടി കുതിച്ചും കിതച്ചും
പാളങ്ങളെ ഞെരിച്ചും
ആകാശ പ്രണയ നക്ഷത്രങ്ങളെ
കൂകി വിളിച്ചും
രാത്രിയുറക്കത്തെ കെടുത്തിയും
ജന്മ ദൂരങ്ങളെ വലിച്ചു പോകുന്നു.
രാത്രി തീവണ്ടിയിൽ
ഞാനൊറ്റയാൻ
ഒറ്റയാനെങ്ങനെ ചൊല്ലും
ഇരിപ്പിടത്തിലെത്ര സഹയാത്രികർ
രാത്രിവണ്ടിയിൽ
മഴത്തോറ്റങ്ങളും
പച്ചപ്പുകളും
ബോഗിയിൽ രാക്കിനാവിൽ
മുറിവേറ്റ പക്ഷിയായ് ഞാനും
തീവണ്ടി താളം
നെഞ്ചിലെതാളം പ്രണയ
വിരഹ യാത്രമൊഴികൾ
ഇടത്തവളങ്ങൾ
ഇടയ്ക്കിടെയില്ലാ
ജീവിത രാത്രി തീവണ്ടി
കടവാവലു പോലെ
കുപ്പായമിട്ട
ഒത്തുനോട്ടക്കാരൻ
സഞ്ചാര കുറി നോക്കി
രാത്രിവണ്ടി മുറിയിലഥിതിയായും
ചൂടേറും ചായ വിളിക്കാരനും
കൂടഞ്ഞ രാത്രിവണ്ടിയിൽ
പാട്ടു കേട്ടു രസിക്കും
ചെറുപ്പം പൂക്കാലമായ
പെൺകുട്ടി തൻ
തൂമന്ദഹാസങ്ങൾ
പാലത്തറ കൃഷ്ണകുമാർ
peoms
SHARE THIS ARTICLE