വ്യാമോഹം
മൗനമുറിവുകൾ മിഴിനീരാലും
വിരഹവേദനകൾ കാലത്താലും
മായ്ക്കാമെന്നതും ഓർമ്മക്കനൽ
മറവിയാൽ കെടുത്താമെന്നതും
വ്യാമോഹമെന്ന് മനസ്സിലായത്
കാരമുള്ളുപോലെ ഓർമ്മയുടെ
കനലെരിഞ്ഞപ്പോൾ.
ആയുസ്സെത്തും മുമ്പേ പൊലിഞ്ഞ
കനവുകൾ മറവിത്താക്കോൽ
കൊണ്ടെത്ര പൂട്ടിയിട്ടും
തുറന്നുകൊണ്ടേയിരുന്നു!
peoms
SHARE THIS ARTICLE