All Categories

Uploaded at 6 days ago | Date: 14/06/2025 20:16:15

കവിത

ഓർമ്മകളിൽ മണ്ണെണ്ണ
മണക്കുമ്പോൾ....


ഇൻവെർട്ടറിൻ്റെ
അവസാന തേങ്ങലിൽ 
പഴയ മണ്ണെണ്ണ വിളക്കങ്ങ് 
ഓർമ്മയിൽ നിറഞ്ഞു .
പുലരുവോളം
 കത്തിയമർന്നുറക്കം തൂങ്ങുന്ന 
കരിന്തിരി ചുരുളിലെ
 മണ്ണെണ്ണ   ഗന്ധം                             ജീവശ്വാസത്തിലാകവെ
  ചുരുൾ നിവർന്നു
പഴയ പഞ്ഞമാസത്തിൻ്റെ 
വിശപ്പിരമ്പലുകൾ
 വയർ മറന്നിട്ടില്ലെന്ന                       ഓർമ്മപ്പെടുത്തലും
കാറ്റിൽ ......
മഴക്കോളിൽ.....
 കെട്ടഴിഞ്ഞാടിയ ജീവിത
 പായ് തോണി     
തീരത്തണഞ്ഞേതോ 
കാരുണ്യം കൊണ്ട് പോൽ
കൂട്ടിരിക്കാനെത്തും                         ഓർമ്മളൊക്കെയും
 ഇഷ്ടമോടങ്ങ് പതം 
പറഞ്ഞാടീടും
അർത്ഥമുളൊരു കാലത്തിൽ
നിന്നൽപ്പം എത്തിനോക്കുവാൻ
ദീർഘനിശ്വാസം പൊഴിക്കുവാൻ
കൂട്ടി നായെത്തും 
പവർകട്ട് കാലമേ.....
നീയറിയണം 
റേഷൻ കടയിൽ    നിന്നെൻ്റെ        മണ്ണെണ്ണ പെർമിറ്റ് കട്ടാക്കി കാലവും    
                      വിജീന്ദ്രശ്യാം

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.