എടവനക്കാട് കോസ്മോപോളിറ്റൻ ലൈബ്രറി ആൻഡ് റീഡിങ് റൂം സുവർണജൂബിലി ആഘോഷങ്ങൾ എസ് പി സ്കൂളിൽ സിനിമ താരം പൗളി വൽസൺ ഉദ്ഘാടനം ചെയ്തു. കോസ്മോപൊളിറ്റൻ ട്രസ്റ്റ് ചെയർമാൻ വി വി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി അനിൽ പ്ലാവിയൻസ് മുഖ്യ പ്രഭാഷണം നടത്തി.
പ്രശസ്ത ഗിറ്റാറിസ്റ്റ് ബൈജു ധർമ്മജൻ, സിനിമ നാടക രംഗത്തെ പ്രതിഭ പൗളി വത്സൻ, ഭരതനാട്യത്തിൽ ഡോക്ടറേറ്റ് നേടിയ പി കെ ബേബി, സുവർണ്ണ ജൂബിലി ലോഗോ രൂപകൽപന ചെയ്ത ഷൈൻ നാരായണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എം.എ.ശശിധരൻ, പി സി രാജേന്ദ്രൻ സ്വാഗതസംഘം ജനറൽ കൺവീനർ കെ ഐ ഹരി, പ്രോഗ്രാം കൺവീനർ വി.എം പ്രേംജിത്ത്, ഇ.കെ സലേഷ് എന്നിവർ പ്രസംഗിച്ചു.
kerala
SHARE THIS ARTICLE