All Categories

Uploaded at 2 months ago | Date: 20/02/2025 21:11:41

രാജ്യം നഷ്ടപ്പെട്ടാലും
ഒരു രാജാവ് ഒരിക്കലും 
ദാസ്യ വേല ചെയ്യില്ല.

ശത്രുവിനെ തകര്‍ക്കാന്‍ 
ആയില്ലങ്കില്‍ അയാള്‍
കൂട്ടരോടൊപ്പം കാടു കയറും.
ബാക്കിയാവുന്ന അനുയായികള്‍
വിജയികളാല്‍ ഭ്രഷ്ടരാവും.

ഉള്‍ക്കാടുകളിലെ
പല ആദിവാസി വര്‍ഗ്ഗങ്ങളും
ഓരോ ദേശങ്ങളിലേയും പല
തൊട്ടുകൂടാത്തോരും
ഇങ്ങനെ ഉണ്ടായതാവാം.

മനുഷ്യരില്‍ ജന്മം 
കൊണ്ട് ജാതിയില്ല
കര്‍മ്മങ്ങളാല്‍ അവര്‍
ജാതികളായി തിരിയുന്നു.

ശരീരം കൊണ്ട് അദ്ധ്വാനിച്ചു
ജീവിക്കുന്നവന്‍ ശൂദ്രനാവുന്നു
തൊഴിലാളി.

ബുദ്ധിയാല്‍ ജീവിക്കുന്നവന്‍
ബ്രാഹ്മണന്‍.

കച്ചവടം കൊണ്ട് ജീവിക്കുന്നവന്‍
വൈശ്യന്‍.

രാജ്യത്തെയും ജനങ്ങളേയും
സംരക്ഷിക്കുന്നവന്‍ ക്ഷത്രിയന്‍.

വിയര്‍പ്പിന്‍റെ അസുഖമുള്ളവന്‍
തൊഴിലാളി ആയാലുള്ള 
അവസ്ഥആലോചിച്ചു നോക്കൂ
ഉദാ: നോക്കു കുലി വാങ്ങുന്ന
യൂണിയന്‍ തൊഴിലാളികള്‍.

സവര്‍ണ്ണന്‍ ആയാലും
കോപ്പിയടിച്ച് ഡോക്ടറേറ്റ്
നേടി അദ്ധ്യാപകനായാല്‍
അവന്‍ ബ്രാഹ്മണന്‍ ആവില്ല.
ഉദാ: പലരേയും നമുക്ക് അറിയാം.

കച്ചവടക്കണ്ണുള്ളവന്‍
ഭരണാധിപനായാല്‍
അവന്‍ ക്ഷത്രിയനാവില്ല.
അവന്‍ സ്വന്തം കുടുംബത്തിന്‍റെ 
കച്ചവട താതപര്യങ്ങള്‍ക്ക്
മുന്‍തൂക്കം കൊടുക്കും.
ഉദാ. കേരളത്തിലെ 
പല രാഷ്ട്രീയക്കാരും.

തൊഴില്‍ ചെയ്ത് കൂലി വാങ്ങുന്ന
മനസ്സുള്ളവന് ഒരിക്കലും 
കച്ചവടക്കാരനാവാനാവില്ല.
ഉദാ. സര്‍ക്കാര്‍ ജോലി കഴിഞ്ഞ്
ബിസിനസ്സ് തുടങ്ങി 
കുത്തുപാള എടുത്തവര്‍.

ചുരുക്കി പറഞ്ഞാല്‍
അമേരിക്കയിലായാലും
അറേബ്യയിലായാലും
ആഫ്രിക്കയിലായാലും
അവനവന് പറഞ്ഞ
കര്‍മ്മം ചെയ്യുന്നവന്‍
വിജയിക്കും.

ശൂദ്രനും, വൈശ്യനും, 
ക്ഷത്രിയനും, ബ്രാഹ്മണനും 
ഇല്ലങ്കില്‍ ഒരു മനുഷ്യ സമൂഹവൂം 
നില നില്‍ക്കില്ല.
ആര്‍ക്കും പ്രത്യേകം മേന്‍മ
അവകാശപ്പെടാനില്ല.

ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം
ഗുണകര്‍മ്മ വിഭാഗശഃ

അതായത് ജാതിയില്‍
ബ്രാഹ്മണനാണെങ്കിലും
പേരില്‍ ജാതി വാലുണ്ടെങ്കിലും
ഹോട്ടലില്‍ ദോശ ചുടുന്നവന്‍
ശൂദ്രന്‍.

നായാടിയാണെങ്കിലും 
നല്ലൊരു അദ്ധ്യാപകന്‍ ആണെങ്കില്‍
അയാള്‍ ബ്രാഹ്മണന്‍ തന്നെ.

ചെലോല്‍ക്ക് നാല് ഗുണോം കൊറേശ്ശേ
കാണും. പക്ഷ..ഗുണം പിടിക്കില്ല.

ഉദാ: യീ ഞാന്‍ തന്നെ

തല്ലല്ലേ.. ഞാന്‍ നന്നായിക്കോളാമേ....

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.