**തൃശൂർ* : കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പതിനാറാം സ്ഥാപനദിനം (Foundation Day) 2025 സർവ്വകലാശാല മുഖ്യകേന്ദ്രത്തിലെ സെനറ്റ് ഹാളിൽ സമുചിതമായി ആഘോഷിച്ചു. വൈസ് ചാൻസലർ പ്രൊ. (ഡോ.) മോഹനൻ കുന്നുമ്മൽ അധ്യക്ഷനായിരുന്നു. പ്രോ.വൈസ് ചാൻസലർ പ്രൊ. (ഡോ.) സി പി വിജയൻ സ്വാഗതം ചെയ്തു.
സ്ഥാപനദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച Dr. K. Mohandas Memorial Foundation Day പ്രഭാഷണം (KUHS Foundation Day Oration) പ്രശസ്ത ശിശുരോഗ വിദഗ്ധനും സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ പ്രൊ. (ഡോ.) എം. കെ. സി. നായർ നടത്തുകയും ചെയ്തു. സർവ്വകലാശാല രജിസ്ട്രാർ പ്രൊ. (ഡോ) ഗോപകുമാർ എസ് നന്ദി രേഖപ്പെടുത്തി .
സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിലെ ആയുർവ്വേദം, ഡെന്റൽ സയൻസ്, ഹോമിയോപ്പതി, മെഡിസിൻ, നഴ്സിംഗ്, ഫാർമസ്യൂട്ടിക്കൽ സയൻസസ്, അലൈഡ് ഹെൽത്ത് സയൻസസ് എന്നീ വിഭാഗങ്ങളിലെ മികവുറ്റ അധ്യാപകർക്ക് സർവ്വകലാശാലാ വൈസ് ചാൻസലർ KUHS Best Teacher Award നൽകി. അവാർഡ് ജേതാക്കളുടെ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽമാർക്കും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
ഈ വർഷത്തെ ‘ബെസ്റ്റ് ടീച്ചർ’ അവാർഡിനർഹരായവർ:
ആയുർവേദ–സിദ്ധ–യുനാനി – പ്രൊഫ. ഡോ. വിനോദ്‌കുമാർ എം. വി., പ്രൊഫസർ & മേധാവി, അടിസ്ഥാന സിദ്ധാന്ത വിഭാഗം, വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജ്, കോട്ടക്കൽ.
ഡെന്റൽ സയൻസ് – ഡോ. ഹരികുമാർ കെ., പ്രൊഫസർ & മേധാവി, പെരിയോഡോന്റിക്സ് വിഭാഗം, ഗവ. ഡെന്റൽ കോളേജ്, കോഴിക്കോട്.
ഹോമിയോപ്പതി – ഡോ. എ. ബി. റാം ജ്യോതിസ്, റീഡർ, ഫാർമസി വിഭാഗം, ആതുരാശ്രമം എൻ.എസ്.എസ്. ഹോമിയോ മെഡിക്കൽ കോളേജ്, കോട്ടയം.
മെഡിസിൻ – ഡോ. ആനന്ദ കേശവൻ ടി. എം., അസോസിയേറ്റ് പ്രൊഫസർ (CAP), ശിശുരോഗ വിഭാഗം, ഗവ. മെഡിക്കൽ കോളേജ്, തൃശൂർ.
നഴ്സിംഗ് – പ്രൊഫ. ആഗ്നെറ്റ് ബീന മാണി, പ്രൊഫസർ & മേധാവി, മെഡിക്കൽ-സർജിക്കൽ നഴ്സിംഗ് വിഭാഗം, ബേബി മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിംഗ്, കോഴിക്കോട്.
അലൈഡ് ഹെൽത്ത് സയൻസസ് – സൂസൻ ആനി ജോർജ്, അസോസിയേറ്റ് പ്രൊഫസർ, ഫിസിയോതെറാപ്പി വിഭാഗം, മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി.
ഫാർമസ്യൂട്ടിക്കൽ സയൻസസ് – ഡോ. സുജിത് എസ്. നായർ, പ്രൊഫസർ, ഫാർമസ്യൂട്ടിക്സ് വിഭാഗം, ക്രെസെന്റ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, കണ്ണൂർ.
ഉച്ചക്ക് ശേഷം സർവകലാശാല ജീവനക്കാരുടെ കലാസാംസ്കാരിക സംഘടനയായ ‘സർഗ്ഗ’യുടെ ആഭിമുഖ്യത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.
kerala
SHARE THIS ARTICLE