ആസ്വാദനക്കുറിപ്പ്
അങ്കണവാടി ( സചിത്ര ബാലസാഹിത്യം)
എം സി അമ്മിണിടീച്ചർ
കൊച്ചുകുട്ടികൾക്ക് ആകർഷകമായ ചിത്രങ്ങളോടു കൂടി അക്ഷരമാല ക്രമത്തിൽ അക്ഷരങ്ങൾ പറഞ്ഞുറപ്പിക്കനുതകുന്ന തരത്തിൽ തയ്യാറാക്കിയിട്ടുള്ളതാണ് അങ്കണവാടി എന്ന ഈ കൃതി.
“അ” എന്ന അക്ഷരം പറഞ്ഞു കൊടുക്കുമ്പോൾ തന്നെ “അ “ യിൽ തുടങ്ങുന്ന രണ്ടോ മൂന്നോ പുതിയ പദങ്ങൾ കൂടി പരിചയപ്പെടാൻ കുട്ടിക്ക് അവസരമൊരുക്കുന്നു.
പടങ്ങളോടൊപ്പം വാക്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ അക്ഷരത്തോടൊപ്പം പദവും അതോടൊപ്പം വാചകവും കുട്ടിയെ പരിചയപ്പെടുത്താൻ കഴിയുന്നു.
ഓരോ അക്ഷരങ്ങളോടൊപ്പം ചേർത്തിരിക്കുന്ന അതി മനോഹരമായ കളർ ചിത്രവും കുട്ടികളുടെ മനസ്സിനെ ആകർഷിക്കുന്നതാണ്.
കണ്ടും കേട്ടും പറഞ്ഞും പാടിയും പഠിക്കാനും പഠിപ്പിക്കാനും പറ്റിയ ഒരു കൃതിയാണിത്.
സ്വരാക്ഷരങ്ങൾ , വ്യഞ്ജനാക്ഷരങ്ങൾ , ചില്ലക്ഷരങ്ങൾ , കൂട്ടക്ഷരങ്ങൾ എന്നിവയും ഈ വരികളിൽ വരുന്നതിനാൽ അവ കൂടി പരിചയപ്പെടുന്നതിനും അവസരമുണ്ടാകുന്നു.
ഓരോ അക്ഷരങ്ങളുടെ കൂടെ കൊടുത്തിരിക്കുന്ന പദങ്ങളും വാക്യങ്ങളും ഈണത്തിലും താളത്തിലും ചൊല്ലിക്കൊടുക്കുമ്പോൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുന്നതിന് അവസരമുണ്ടാകുന്നതിനോടൊപ്പം താളബോധവും ഉണ്ടാകാൻ സഹായിക്കുന്നു.
ഒന്നു മുതൽ നൂറ് വരെയുള്ള എണ്ണൽ സംഖ്യകളും ഇതിലുണ്ട്.
എല്ലാം കൊണ്ടും കൊച്ചുകുട്ടികൾക്ക് ഈ പുസ്തകം വളരെ ഇഷ്ടപ്പെടും എന്നത് തീർച്ചയാണ്. അങ്കണവാടി , നഴ്സറി വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായ ഒരു കൃതിയാണ് ഇത്.
പ്രസാധനം: ഗീതം ബുക്സ്
Entertainment
SHARE THIS ARTICLE