All Categories

Uploaded at 2 years ago | Date: 23/10/2021 22:26:17

 

കളമശ്ശേരി-

ആർ.ജി.എഫ്. ഉപരിപഠന  സ്ക്കോളർഷിപ്പുകൾ നൽകി. രാജഗിരി കോളേജിൽ നടന്ന ചടങ്ങിൽ

രാജൻ & ഗ്രേയ്സ് ഫൗണ്ടേഷൻ ചീഫ് ട്രസ്റ്റി ക്യാപ്റ്റൻ.വർഗ്ഗീസ്സ് കുരുവിള ഉദ്ഘാടനം ചെയ്തു.   ആർ.ജി.എഫ്. ട്രസ്റ്റി ശ്രീമതി.ഗ്രേയ്സ് വറുഗ്ഗിസ്സ് ശ്രീ.അബിൻ സൈമൺ എന്നിവർ ഉപരി പഠന സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

  രാജഗിരി ഔട്ട് റീച്ച് പ്രോജക്റ്റ് ഡയറക്റ്റർ  ശ്രീമതി. മീന കുരുവിള ആ മുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്   അസി.ഡയറക്റ്ററും ലൈവ് ലാബ് കോ ഓർഡിനേറ്റുമായ ഫാ.ഷിൻ്റോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രാജൻ & ഗ്രേയ്സ് ഫൗണ്ടേഷനും

 രാജഗിരി ഔട്ട് റിച്ചും  ചേർന്ന് കഴിഞ്ഞ 13 വർഷങ്ങളായി 400 വിദ്യാർത്ഥികൾക്ക് ഉപരി പഠന സഹായം നൽകിയിട്ടുണ്ട്.  തൃശ്ശൂർ, എറണാകുളം  ജില്ലയിലെ വിദ്യാർത്ഥികൾക്ക് രാജൻ & ഗ്രേയ്സ് ഫൗണ്ടേഷൻ    24  സ്കോളർഷിപ്പുകൾ നൽകി. ഹയർ എഡ്യൂക്കേഷൻ സ്കോർളർഷിപ്പ് കോ ഓർഡിനേറ്റർ ശ്രീ.രഞ്ജിത്ത്.കെയു സ്വാഗതവും  സീനിയർ ഡോണർ സർവ്വീസ് ഓഫീസർ ശ്രീമതി. മരിയ ടെൻസി നന്ദിയും പറഞ്ഞു. വിവിധ ഫൗണ്ടേഷനുകളുടെ സഹായത്തോടെ 1500 വിദ്യാർത്ഥികൾക്ക് രാജഗിരി ഔട്ട് റീച്ച് 2002 മുതൽ  ഉപരിപഠന  സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.