മിനിക്കഥ -
തിരുത്തിയാൽ മതി -
✍️ഉണ്ണി വാരിയത്ത്
" കാലം മാറുന്നുണ്ട്. ലോകം മാറുന്നുണ്ട്. നല്ല വശങ്ങൾ കണ്ടാലും കാണാത്തതുപോലെ ചീത്ത വശങ്ങൾ മാത്രം മനുഷ്യർ പൊക്കിപ്പറയുന്നത് എന്തുകൊണ്ടാണ്?" -- അയാൾ ചോദിക്കുന്നു.
ഉത്തരമില്ല.
" മനോഭാവത്തി ന്റെയും കാഴ്ചപ്പാടി ന്റെയും തകരാറ് എന്ന് ആരും പറയാത്തത് എന്തുകൊണ്ടാണ്? " --
അയാൾ വീണ്ടും ചോദിക്കുന്നു.
അതിനും ഉത്തരമില്ല.
പറഞ്ഞില്ലെങ്കിലും വിരോധമില്ല, തകരാറുകൾ തിരുത്തിയാൽ മതിയായിരുന്നു എന്ന് ഇനി ആഗ്രഹിക്കുകയേ നിവൃത്തിയുള്ളു -- അയാൾ തീരുമാനിക്കുന്നു.
story
SHARE THIS ARTICLE