All Categories

Uploaded at 2 years ago | Date: 02/08/2021 13:14:28

 

കവിത -

                 *സ്പർശം*

                          

           *ഉണ്ണി വാരിയത്ത്*

 

പ്രജ്ഞയും പ്രതിഭയുമൊന്നിച്ചു

ചേർന്ന ഭാഷാ-

പ്രയോഗക്ഷമതയാണല്ലോ

സാക്ഷാൽ കവിത

പ്രകൃതിസൗന്ദര്യംപോലവർണ്ണനീയ

പദപ്രമാണരേഖയാണല്ലോ

യഥാർത്ഥ കവിത

കുട്ടിക്കാലം തൊട്ടെന്റെ കൂട്ടായ് വിട്ടുമാറാതെ

കുസൃതി കാട്ടും  കളിത്തോഴിയല്ലോ കവിത

എന്റെ മാനസച്ചിപ്പിക്കുള്ളിൽ

വിളയും മുത്തായ്

എന്നുമെൻ സ്വത്തായ്

വിളങ്ങുന്നതല്ലോ കവിത

ജീവിതപരീക്ഷണ പ്രഹരങ്ങളെയതി-

ജീവിക്കാനൂർജ്ജം നൽകും

മന്ത്രമല്ലോ കവിത

ചിലപ്പോൾ സ്നേഹോഷ്മള  തൂവൽസ്പർശം കവിത

ചിലപ്പോൾ വാൾ പോൽ തൂലികസ്പർശമെൻ കവിത

                         

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.