All Categories

Uploaded at 2 years ago | Date: 27/07/2021 11:50:43

 

കവിത

നോവുപാട്ടുകൾ

 

കൂട്ടിന്, 

ആൾക്കൂട്ടം

മാത്രമാകുന്നനേരം

മനസ്സിൽ

നോവുകടലിന്റെ

ഇരമ്പം

കേൾക്കാനുണ്ട്..

ഇടിച്ചുനിരത്തിയ

കുന്നിന്റെ

ആത്മധൈര്യം

ചോർന്നുപോയതാകാം,

ഊറിക്കൂടിയ

നീരുറവ...!

കാലത്തിന്റെ

കുത്തഴിഞ്ഞ 

പെയ്ത്തിൽ

കുളവെള്ളം

ഉപ്പുവെള്ളത്തിൽ

ചേരുമ്പോഴുള്ള 

പുഴമത്സ്യങ്ങളുടെ

ശ്വാസംമുട്ടലുകൾ,

പിടച്ചലുകൾ....!!

മനസ്സിൽ

ആഞ്ഞടിക്കുന്ന

തിരയ്ക്കുള്ളിൽ

പരൽമീനുകൾ

പെരുതുന്നതെന്താകാം..?

ഇരയാകാം.

ഇരയ്ക്കകത്തും

കൺകെട്ടിമറച്ച

അപകടങ്ങളുണ്ട്.

ചൂണ്ടക്കാരന്റെ

ഉപായവും

അപായവുമുണ്ട്..!

സഞ്ചാരത്തിനിടയിലും

തടസങ്ങളുണ്ട്.

വലയിട്ടുപിടിക്കാൻ

വലക്കാരുണ്ട്,

വായ്ക്കകത്താക്കാൻ

വലിയ

കൊമ്പൻ

സ്രാവുകളുണ്ട്..

ഒറ്റപ്പെട്ട

വേനൽമഴക്ക്

പുതിയ

കുളിര്..

പച്ചമണ്ണിന്റെ

ഗന്ധം...

നോവ്

നിറഞ്ഞ

പാടം

ഉഴുതുമറിച്ചത് 

കവിത.

 

---മന്ദ്യത്ത് ഭരതൻ കുഞ്ഞിമംഗലം.

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.