All Categories

Uploaded at 2 years ago | Date: 06/09/2021 18:31:49

 

കവിത

ഗുരുവും ശിഷ്യരും 

    

ശബ്ദാർത്ഥമന്ധകാരം

"ഗു"വെന്നതും,

രോധനം "രു"വെന്നതും

ചേർന്നാൽ "ഗുരുവായിടും" "

'ഗുരു' അന്ധകാരമകറ്റുവോൻ!

 

കത്താനാവില്ലൊരു തിരിക്ക്

സ്വയം 

വേണം തെളിയിക്കാൻ അഗ്നി സ്രോതസ്സ്.   

പ്രകാശിപ്പിക്കാനാവില്ലാർക്കും 

ശരിയാം ബോധതലം സ്വയം.

ഇരുട്ടു നീക്കി വെളിച്ച

മേകുന്നു ഗുരു.

 

സ്വജ്ഞാനം പ്രകാശിപ്പി

ക്കാനേവർക്കും

ഗുരുവിൻ  തുണ

വേണമെന്നത്  ലോകതത്വം.

 

ലക്ഷ്യം, മാർഗ്ഗം, പ്രയത്നം

ജീവിതയാത്ര.

സ്വജീവിത സദ് വൃത്തികളാ

ലതിനെ ഉദാഹരിക്കുന്നത് 

ഉത്തമഗുരു ലക്ഷണം.

പ്രവൃത്തിയില്ലാ പ്രചരണം 

അധമ ലക്ഷണവും 

 

സ്ഥായീഭാവത്താൽ 

ഗുരുവിനു നിവേദ്യമേകും തൻ

ശരീര പ്രാണ മനസുകൾ 

ഉത്തമശിഷ്യൻ 

 

ശ്രദ്ധ, ഭക്തി, ശ്രമം, വിനയം

ഇവ ഉത്തമ  ശിഷ്യ ലക്ഷണം.

അശ്രദ്ധ. നിഷേധം, ധാർഷ്ട്യം

ഇവ അധമശിഷ്യ ലക്ഷണം.

 

ഉത്തമഗുരുവിന്റെ

ഉത്തമശിഷ്യൻ വിദ്യകൊണ്ട്

പ്രാപഞ്ചികദുഖങ്ങൾ

നശിച്ചവനാകുന്നു.

 

ശബ്ദം മൊഴിയാവാനാദ്യം 

ഗുരുവായ  മാതാപിതാക്കൾക്കും, അക്ഷരം  ഉരുവാകാൻ,

ഉരുവായത്  തെളിയാൻ,

പ്രത്യക്ഷരായ സർവ്വ ഗുരുക്കൾക്കും,

മോക്ഷമാർഗ്ഗത്തിലേക്ക് 

കൈചൂണ്ടിയായ,

ആദ്ധ്യാത്മിക  ഗുരുകൾക്കും,

ഇവരെയെല്ലാം ഇണക്കിയീ

ലോകത്തിൽ പിറവി തന്ന

'ആ മഹാഗുരു 'ചരണങ്ങൾക്കും 

പ്രണാമം

===

ആശാലത

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.