All Categories

Uploaded at 2 years ago | Date: 31/10/2021 12:44:55

വൈപ്പിൻ : ഇന്ദിരാജി രക്തസാക്ഷി അനുസ്മരണം വൈപ്പിൻ മഹിളാ കോൺഗ്രസ്സ് കമ്മിറ്റി ഗോശ്രീ ജംഗ്ഷനിൽ പതാക ഉയർത്തി നടത്തപ്പെട്ടു .ജില്ലാ വൈസ് പ്രസിഡൻറ് എലിസബത്ത് എഡ്വേർഡ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി പ്രേമ അനിൽകുമാർ ,ജില്ലാ ജനറൽ സെക്രട്ടറി പ്രഷീല ബാബു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മിനി സുദർശൻ ,മണ്ഡലം പ്രസിഡൻ്റ് ഫിലോമിന ലിങ്കൻ എന്നീ നേതാക്കൾ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. കെ പി സി സിഎക്സിക്യുട്ടീവ് അംഗം അഡ്വ.കെ പി. ഹരിദാസ് ഉദ്ഘാടനം നടത്തിയ ചടങ്ങിൽ കെ.ജി.ഡോണോ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.വൈപ്പിൻ ബ്ലോക്കിലെ എല്ലാ ജനപ്രതിനിധികളും വനിതാ പ്രതിനിധികളും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.