All Categories

Uploaded at 2 years ago | Date: 25/10/2021 15:37:58

കൊറോണ വാക്സിന്‍ ഗുരുതരമായ അസുഖങ്ങള്‍ കുറയ്ക്കുകയും രോഗം മൂലമുള്ള മരണങ്ങള്‍ കുറയ്ക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.എന്നാല്‍ കൊറോണ അല്ലാത്ത കാരണങ്ങളാലുള്ള മരണ നിരക്കിനെ ഇത് ബാധിക്കുമോ?

ലോകത്തിന്റെ പല ഭാഗങ്ങളിലും വാക്‌സിന്‍ എടുക്കാന്‍ മടിയുള്ള സമയത്ത്, ഒരു പുതിയ പഠനം ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയും വാക്‌സിനേഷന്‍ എടുക്കാത്തവരേക്കാള്‍ വാക്‌സിന്‍ എടുത്തവര്‍ക്ക്‌ കൊറോണ ഇതര കാരണങ്ങളാല്‍ മരണനിരക്ക് കുറവാണെന്നും കണ്ടെത്തി.

കൈസര്‍ പെര്‍മനന്റ് നടത്തിയ ഈ പഠനം, യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) മോര്‍ട്ടാലിറ്റി വീക്കിലി റിപ്പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2020 ഡിസംബര്‍ 14 മുതല്‍ 2021 ജൂലൈ 31 വരെ യുഎസിലെ 6.4 ദശലക്ഷം വാക്സിനേഷന്‍ ചെയ്ത ആളുകളുടെ ഹെല്‍ത്ത് റെക്കോര്‍ഡുകളില്‍ നിന്നുള്ള വിവരങ്ങളും സമാന ജനസംഖ്യാശാസ്ത്രവും ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളുമുള്ള 4.6 ദശലക്ഷം കുത്തിവയ്പ് എടുക്കാത്ത ആളുകളുമായിള്ള വിവരങ്ങളും വിശകലനം ചെയ്താണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്‌.

കൊവിഡ് വാക്‌സിന്‍ എടുത്തവരില്‍ വാക്‌സിന്‍ എടുക്കാത്തവരെ അപേക്ഷിച്ച്‌ കൊവിഡ് ഇതരകാരണങ്ങളാല്‍ മൂലമുള്ള മരണനിരക്ക് കുറവാണെന്ന് തെളിഞ്ഞതായി പഠനം വ്യക്തമാക്കി

അമേരിക്കയിലെ ഈ മൂന്ന് വാക്സിനുകളെക്കുറിച്ച്‌ പഠനം നടത്തി

ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊറോണ വാക്‌സിനുകള്‍ അമേരിക്കയില്‍ നല്‍കുന്നുണ്ട്‌. ഫൈസര്‍, മോഡേണ എംആര്‍എന്‍എ വാക്സിനുകള്‍ക്ക് പൂര്‍ണ്ണമായ വാക്സിനേഷനായി 2 ഡോസുകള്‍ ആവശ്യമാണ്, അതേസമയം ജോണ്‍സണ്‍ & ജോണ്‍സണ്‍ അഡിനോവൈറല്‍ വെക്റ്റര്‍ വാക്സിന്‍ ഒരു ഡോസ് മാത്രമേ ആവശ്യമുള്ളൂ.

ഫൈസര്‍ വാക്‌സിന്‍ എടുത്തവരുടെ മരണനിരക്ക് പ്രതിവര്‍ഷം 1,000 ആളുകളില്‍ 4.2 ആയിരുന്നു. ആദ്യ ഡോസിന് ശേഷവും രണ്ടാമത്തെ ഡോസിന് ശേഷം 3.5 ഉം, വാക്സിന്‍ എടുക്കാത്തവരില്‍ 11.1 മരണനിരക്കും രേഖപ്പെടുത്തി.

മോഡേണ വാക്സിന്‍ സ്വീകരിച്ചവരില്‍ 3.7 മരണങ്ങളും രണ്ടാമത്തെ ഡോസിന്ശേഷം 3.4 മരണങ്ങളും ഉണ്ടായി. വാക്സിന്‍ എടുക്കാത്തവരുടെ മരണനിരക്ക് പ്രതിവര്‍ഷം 1000 പേരില്‍ 11.1 ആയിരുന്നു.

അതേസമയം, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ എടുത്ത 1,000 പേരില്‍ 8.4 മരണങ്ങളുണ്ടായപ്പോള്‍, വാക്‌സിനേറ്റ് ചെയ്യാത്ത ഗ്രൂപ്പില്‍ ഇത് 14.7 ആണ്.

INDIA

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.