All Categories

Uploaded at 2 years ago | Date: 04/12/2021 19:52:05

ഊർജ്ജ സംരക്ഷണ ബോധവൽക്കരണ റാലി  

 

പറവൂർ:  എനർജി മാനജ്മെൻ്റ് സെൻ്റർ, സെൻ്റർ ഫോർ  എൻ വയോൺമെൻ്റ് ആൻഡ് ഡവലപ്പ്മെൻ്റ്, രാജഗിരി ഔട്ട് റീച്ച്, NSS യുണിറ്റ്,രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, എൻക്കോൺ ക്ലബ്ബ്, എന്നിവയുടെ ആഭിമുഖ്യത്തിൽ പറവൂർ നിയോജക മണ്ഡലത്തിൽ  പറവൂർ ഗേൾസ് സ്കൂളിൽ നടത്തിയ ഊർജ്ജ സംരക്ഷണ ബോധവൽകരണ ക്ലാസ്സ്,   പറവൂർ നഗര സഭ ചെയർ പേഴ്സൺ  വി.എ.പ്രഭാവതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ  വൈസ് ചെയർമാൻ M.J. രാജു  അധ്യക്ഷത വഹിച്ചു.  

 

ഊർജ്ജ സംരക്ഷണ പ്രതിജ്ഞയുടെ നേതൃത്വം  പറവൂർ നഗരസഭ  പൊതുമരാമത്ത് ചെയർമാൻ സജി നമ്പിയാത്ത് നിർവഹിച്ചു.

 

ഊർജ്ജ സംരക്ഷണ ബോധവൽകരണ റാലി പറവൂർ നഗരസഭ വൈസ് ചെയർമാൻ M.J. രാജു ഉദ്ഘാടനം നിർവഹിച്ചു. 

 

തുടർന്ന് നടന്ന ഒപ്പ് ശേഖരണം പരിപാടി പറവൂർ നഗരസഭ ചെയർ പേഴ്സൺ  വി.എ.പ്രഭാവതി  ഉദ്ഘാടനം ചെയ്തു. , ശ്യാമള ഗോവിന്ദൻ, ആരോഗ്യ  സ്റ്റാൻഡിങ്ങ്  കമ്മിറ്റി ചെയർമാൻ  എന്നിവർ ആശംസകൾ നേർന്നു. CDS ചെയർ പേഴ്സൺ ഗീതാ പരമേശ്വരൻ, കൗൺസിലർമാരായ ലൈജി ബിജു, ഗീതാ ബാബു  എന്നിവർ  ആശംസകൾ അർപ്പിച്ചു. ഊർജ്ജ കിരൺ കോ ഓഡിനേറ്ററും , ഇ.എം.സി റിസോഴ്സ് പേഴ്സൺ  രഞ്ജിത്ത് കെ.യു. ക്ലാസ്സുകൾ നയിച്ചു.  റോണി തോമസ്  നന്ദിയും പറഞ്ഞു

 ക്രിസ്റ്റി സോബി, ക്രിസ്, അനഘ,  എന്നിവർ എനർജി ക്വിസ്സ്  നയിച്ചു. സമ്മാനർഹരായ  9 പേർക്ക് LED ബൾബുകൾ നൽകി. ശേഷം രാജഗിരി എൻകോൺ ക്ലബ്ബ് കോ ഓഡിനേറ്റർ ഫാ. ഷിൻ്റോ ജോസഫ് CMl യുടെയും ജൈവകർഷകരായ മഹേശ്വരിയുടേയും സുനിലിൻ്റേയും നേത്യത്വത്തിൽ    NSS ലേയും E NCON CLUB ലേയും 90 വാളണ്ടിയർമാർ  ജൈവ കൃഷി രീതിയിൽ പച്ചക്കറി തൈകൾ  പറവൂർ കോട്ടേജ്   പുരയിടത്തിൽ നട്ടു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.