All Categories

Uploaded at 2 years ago | Date: 01/11/2021 19:42:04

ധന്വന്തരിജയന്തി - നാഷണൽ  ദിനാചരണം  നവംബർ 2 ന് പറവൂരിൽ എ എം എ ഐ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ -

     ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ - AMAI - പറവൂർ ഏരിയ കമ്മററിയുടെ ആഭിമുഖ്യത്തിൻ ധന്വന്തരി ജയന്തി ആയൂർവേദ ദിനമായി ആഘോഷിക്കുന്നു. AMAI പറവൂർ ഏരിയ പ്രസിഡന്റ് ഡോ. അശോക് കരിപ്പായിയുടെ അദ്ധ്യക്ഷതയിൽ അജ്ഞലി ആയൂർവേദ ക്ലിനിക് അങ്കണത്തിൽ ചേരുന്ന യോഗത്തിൽ ഡോ. എംഡി രഞ്ജിത്ത് ,ഡോ.ബിനോയ് ഡോ. രവിനാരായണകുമാർ, ഡോ.ജനാർദ്ദനൻ തുങ്ങിയവർ സംസാരിക്കും.

      പോഷൻ അഭിയാൻ എന്ന പേരിൽ രാജ്യമെങ്ങും ആഘോഷിക്കുന്ന ഈ ദിനത്തിൽ പോഷകാഹാരങ്ങളെക്കുറിച്ചും നല്ല ആഹാരശീലങ്ങളെക്കുറിച്ചും ഡോ.വിനോബയുടെ ബോധവൽക്കരണ ക്ലാസ്സ്  പെരുമ്പടന്ന ശാന്തിതീരത്തിൽ നടത്തും. 

     ശാന്തിതീരത്തിലെ അന്തേവാസികളിൽ ശാരീരിക മാനസ്സിക അവശതകൾ അനുഭവിക്കുന്നവരെ പരിശോധിച്ച്‌ ആവശ്യമായ മരുന്നുകളും ഉപദേശങ്ങളും നൽകും.

      ഡോ. ജനാർദ്ദനൻ , ഡോ. ലീന , ഡോ. രഞ്ജിത്ത് , ഡോ. തമ്പി , ഡോ. വിനോബ , ഡോ. ബിനോയ്, ഡോ. രവി നാരായണകുമാർ, ഡോ. രേഷ്മ. ഡോ. കീർത്തി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.