All Categories

Uploaded at 2 years ago | Date: 25/11/2021 08:42:17

*ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നോർത്ത് പറവൂർ ഏരിയ യൂണിറ്റ് വാർഷിക സമ്മേളനം നവംബർ 28ന്* 

 

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നോർത്ത് പറവൂർ ഏരിയ യൂണിറ്റ് വാർഷിക സമ്മേളനം നവംബർ 28ന്  പ്രതിപക്ഷനേതാവ് അഡ്വ. വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

      കെ ആർ ഗംഗാധരൻ മെമ്മോറിയൽ ഹാളിൽ ഡോ. അശോകൻ കരിപ്പായിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ  മുൻസിപ്പൽ ചെയർപേഴ്സൺ പ്രഭാവതി ടീച്ചർ മുഖ്യപ്രഭാഷണം നടത്തും. ടി വി നിധിൻ, ഡോ.ദേവിദാസ് വെള്ളോടി എന്നിവർ ആശംസകൾ നേരും.

     ഡോ. സാദത്ത് ദിനകർ ,ഡോ. ടിൻറു എലിസബത്ത് ടോം, ഡോ. തുഷാര , ഡോ.ലീന എന്നിവർ  വിവിധ വിഷയങ്ങളെ അധികരിച്ചു സംസാരിക്കും.

      ത്വക് രോഗങ്ങളെ സംബന്ധിച്ച് ഡോ. ഗിരീഷ് കൃഷ്ണൻ്റെ പഠനക്ലാസും ഉണ്ടാകും.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.